Month: ജനുവരി 2023

ഒരിക്കലും വൈകരുത്

ഒരു ചെറിയ പശ്ചിമാഫ്രിക്കൻ പട്ടണത്തിലെ ഒരു സന്ദർശകൻ എന്ന നിലയിൽ, എന്റെ അമേരിക്കൻ പാസ്റ്റർ ഞായർ രാവിലെ 10 മണിക്കുള്ള ഒരു ശുശ്രൂഷയ്ക്കായി കൃത്യസമയത്ത് എത്തിച്ചേരുമെന്ന് ഉറപ്പാക്കി. അത് ഒരു  ചെറിയ ചാപ്പൽ ആയിരുന്നെങ്കിലും, ആ മുറി ശൂന്യമാണെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ അദ്ദേഹം കാത്തിരുന്നു. ഒരു മണിക്കൂർ, രണ്ടു മണിക്കൂർ. ഒടുവിൽ, ഏകദേശം 12:30 മണിയോടെ, പ്രാദേശിക പാസ്റ്റർ തന്റെ ദീർഘമായ  നടത്തത്തിന് ശേഷം അവിടെ എത്തി-ചില ഗായകസംഘ അംഗങ്ങളും സുഹൃത്തുക്കളായ കുറച്ചു നഗരവാസികളും  അദ്ദേഹത്തെ പിന്തുടർന്ന് വന്നു - “സമയത്തിന്റെ പൂർണ്ണതയിൽ” ആരാധന ആരംഭിച്ചു. "ആത്മാവ് ഞങ്ങളെ ക്ഷണിച്ചു, ദൈവം വൈകിയില്ല." അതിന്റെതായ ചില നല്ല കാര്യങ്ങൾക്കായി ഇവിടെ സംസ്കാരം വ്യത്യസ്തമാണെന്ന് എന്റെ പാസ്റ്റർ മനസ്സിലാക്കി.

 

സമയം ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു എന്ന്  തോന്നുന്നു, എന്നാൽ ദൈവത്തിന്റെ പൂർണ്ണവും കൃത്യതയുള്ളതുമായ സ്വഭാവം തിരുവെഴുത്തുകളിലുടനീളം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ലാസർ രോഗബാധിതനാകുകയും മരിക്കുകയും ചെയ്‌തശേഷം, നാല് ദിവസത്തിന് ശേഷം യേശു അവിടെ എത്തി, ലാസറിന്റെ സഹോദരിമാർ യേശുവിനോടു വൈകിയത് എന്തുകൊണ്ടെന്ന് ചോദിച്ചു. "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു" (യോഹന്നാൻ 11:21) മാർത്ത യേശുവിനോട് പറഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവം തിടുക്കം കാണിക്കാത്തതെന്ന് ആശ്ചര്യപ്പെട്ട് നാമും അങ്ങനെതന്നെ ചിന്തിച്ചേക്കാം. പകരം അവന്റെ ഉത്തരങ്ങൾക്കും ശക്തിക്കുമായി വിശ്വാസത്താൽ കാത്തിരിക്കുന്നതാണ് നല്ലത്.

 

ദൈവശാസ്ത്രജ്ഞനായ ഹോവാർഡ് തർമൻ എഴുതിയതുപോലെ, "ഞങ്ങളുടെ പിതാവേ, നിന്റെ ശക്തിയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ശക്തിയായി മാറുന്നതുവരെ, നിന്റെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ഹൃദയമായി മാറുന്നതുവരെ, നിന്റെ  ക്ഷമയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ക്ഷമയായി മാറുന്നത് വരെ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങൾ കാത്തിരിക്കും ദൈവമേ ഞങ്ങൾ കാത്തിരിക്കും" പിന്നീട്, ലാസറിന്റേത് പോലെ, ദൈവം പ്രതികരിക്കുമ്പോൾ, ഒരു കാത്തിരിപ്പിന് ശേക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്തതു പോലെ സമൃദ്ധമായി നമ്മൾ അനുഗ്രഹിക്കപ്പെടുന്നു. 

നിറയുക

1960കളിലെ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ മൂർദ്ധന്യാവസ്തയിലാണ് ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ദാരുണമായ കൊലപാതകം നടന്നത്. എന്നാൽ വെറും നാല് ദിവസത്തിന് ശേഷം, സമാധാനപരമായ ഒരു പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹത്തിന്റെ വിധവ കൊറെറ്റ സ്കോട്ട് കിംഗ് ധൈര്യത്തോടെ ഭർത്താവിന്റെ സ്ഥാനം ഏറ്റെടുത്തു. കോറെറ്റയ്ക്ക് നീതിയോട് അഗാധമായ അഭിനിവേശമുണ്ടായിരുന്നു, കൂടാതെ പല നല്ല പ്രവൃത്തികൾക്കും നേതൃത്വം നല്കുന്നവളുമായിരുന്നു.

 

യേശു പറഞ്ഞു, "നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും." (മത്തായി 5:6). ഒരുനാൾ ദൈവം നീതി നടപ്പിലാക്കുവാനും എല്ലാ തെറ്റും ശരിയാക്കുവാനും വരുമെന്ന് നമുക്കറിയാം, എന്നാൽ ആ സമയം വരെ, കൊറെറ്റ ചെയ്തതുപോലെ ഭൂമിയിൽ ദൈവത്തിന്റെ നീതി യാഥാർത്ഥ്യമാക്കുന്നതിൽ പങ്കുചേരാനുള്ള അവസരം നമുക്കുണ്ട്. യെശയ്യാവ് 58ൽ, എന്ത് ചെയ്യുവാനാണ് ദൈവം തന്റെ ജനത്തെ  വിളിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകിയിരിക്കുന്നു: അനീതിയുടെ ചങ്ങലകൾ അഴിക്കുക, അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുക, വിശക്കുന്നവരുമായി താങ്കളുടെ ഭക്ഷണം പങ്കിടുക. . . പാവപ്പെട്ട അലഞ്ഞുതിരിയുന്നവന് അഭയം നൽകുക. . . [നഗ്നരെ] വസ്ത്രം ധരിപ്പിക്കുക, [സഹായം ആവശ്യമുള്ളവരിൽ നിന്ന്] പിന്തിരിയരുത്" (വാ. 6-7). അടിച്ചമർത്തപ്പെട്ടവർക്കും തരംതാഴ്ത്തപ്പെട്ടവർക്കും വേണ്ടി നീതി തേടുന്നത് നമ്മുടെ ജീവിതം ദൈവത്തിലേക്ക് തിരിച്ചുവിടാനുള്ള ഒരു വഴിയാണ്. നീതി തേടുന്ന തന്റെ ജനം പ്രഭാതത്തിന്റെ വെളിച്ചം പോലെയാണെന്നും അവർക്കും മറ്റുള്ളവർക്കും രോഗശാന്തി നൽകുമെന്നും യെശയ്യാവ് എഴുതുന്നു (വാക്യം 8).

 

ഇന്ന്, ഈ ഭൂമിയിൽ അവന്റെ നീതിക്കുവേണ്ടിയുള്ള വിശപ്പ് വളർത്തിയെടുക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. അവന്റെ വഴിയിലും അവന്റെ ശക്തിയിലും നാം നീതി തേടുമ്പോൾ, നാം സംതൃപ്തരാകും എന്ന് ബൈബിൾ പറയുന്നു.

വിലാപം മുതൽ സ്തുതി വരെ

മോണിക്ക തന്റെ മകൻ ദൈവത്തിലേക്ക് മടങ്ങിവരാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. അവന്റെ വഴിപിഴച്ച ജീവിതത്തെ ഓർത്തു അവൾ കരയുകയും അവൻ താമസിക്കാൻ തിരഞ്ഞെടുത്ത വിവിധ നഗരങ്ങളിൽ അവൾ അവനെ പിന്തുടരുകയും ചെയ്തു. സാഹചര്യം നിരാശാജനകമാണെന്ന് തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം അത് സംഭവിച്ചു: അവളുടെ മകൻ ദൈവവുമായി സമൂലമായ ഒരു ഏറ്റുമുട്ടൽ നടത്തി. സഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം മാറി. ഹിപ്പോയിലെ ബിഷപ്പ് അഗസ്റ്റിൻ എന്നാണ് അദ്ദേഹത്തെ നമ്മൾ  അറിയുന്നത്. 

 

“എത്ര നേരം, കർത്താവേ?” (ഹബക്കൂക്ക് 1:2). നീതിയെ വികൃതമാക്കിയ അധികാരികളെ സംബന്ധിച്ച ദൈവത്തിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് പ്രവാചകനായ ഹബക്കൂക്ക് വിലപിച്ചു (വാക്യം 4). നാം നിരാശയോടെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ സമയത്തെക്കുറിച്ച് ചിന്തിക്കുക-നീതി കിട്ടാതെ പോയ നിമിഷത്തെ നമ്മുടെ വിലാപം, പ്രത്യാശ നഷ്ടപ്പെട്ട ആശുപത്രി യാത്ര, തുടർച്ചയായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ദൈവത്തിൽ നിന്ന് അകന്നുപോയ കുഞ്ഞുങ്ങൾ.

 

ഓരോ തവണയും ഹബക്കൂക്ക് വിലപിച്ചപ്പോൾ ദൈവം അവന്റെ നിലവിളി കേട്ടു. വിശ്വാസത്തോടെ കാത്തിരിക്കുമ്പോൾ, നമ്മുടെ വിലാപത്തെ സ്തുതിയാക്കി മാറ്റാൻ പ്രവാചകനിൽ നിന്ന് നമുക്ക് പഠിക്കാം, കാരണം അവൻ പറഞ്ഞു, "എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും." (3:18). അവൻ ദൈവത്തിന്റെ വഴികൾ മനസ്സിലാക്കിയില്ല, എന്നാൽ അവൻ അവനിൽ വിശ്വസിച്ചു. വിലാപവും സ്തുതിയും വിശ്വാസത്തിന്റെ പ്രവൃത്തികളാണ്, വിശ്വാസത്തിന്റെ പ്രകടനങ്ങളാണ്. അവന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ദൈവത്തോടുള്ള അപേക്ഷയായി നാം വിലപിക്കുന്നു. അവനെക്കുറിച്ചുള്ള നമ്മുടെ സ്തുതി അവൻ ആരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് - നമ്മുടെ അത്ഭുതകരവും സർവ്വശക്തനുമായ ദൈവം. ഒരു ദിവസം, അവന്റെ കൃപയാൽ, ഓരോ വിലാപവും സ്തുതിയായി മാറും.

ഒരു പുതിയ തുടക്കം

"നമ്മൾ സത്യമാണെന്ന് ഊഹിച്ചത് കള്ളമാണ് എന്ന വേദനാജനകമായ തിരിച്ചറിവിലാണ് ക്രിസ്ത്യൻ അവബോധം ആരംഭിക്കുന്നത്," യൂജിൻ പീറ്റേഴ്സൺ സങ്കീർത്തനം 120-നെക്കുറിച്ചുള്ള തന്റെ ശക്തമായ പ്രതിഫലനങ്ങളിൽ എഴുതി. "ആരോഹണ സങ്കീർത്തനങ്ങളിൽ" (സങ്കീർത്തനങ്ങൾ 120- 134) ആദ്യത്തേതാണ് സങ്കീർത്തനം 120, ജറുസലേമിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർ പാടിയത്. എ ലോങ്ങ് ഒബീഡിയൻസ് ഇൻ ദി സെയിം ഡയറക്ഷൻ -ൽ പീറ്റേഴ്സൺ അവലോകനം ചെയ്തിരിക്കുന്നത് പോലെ, ഈ സങ്കീർത്തനങ്ങൾ ദൈവത്തിലേക്കുള്ള ആത്മീയ യാത്രയുടെ ഒരു ചിത്രവും നമുക്ക് വാഗ്ദാനം ചെയ്യുന്നു.

 

വ്യത്യസ്തമായ ഒന്നിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തോടെ മാത്രമേ ആ യാത്ര ആരംഭിക്കാൻ കഴിയൂ. പീറ്റേഴ്‌സൺ പറയുന്നതുപോലെ, “ക്രിസ്‌തീയ വഴിയിലേക്ക് പുറപ്പെടാനുള്ള പ്രചോദനം കണ്ടെത്തുന്നതിന് ഒരു വ്യക്തിക്ക് കാര്യങ്ങൾ ചെയ്യുന്ന രീതിയോട് തികഞ്ഞ വെറുപ്പ് തോന്നേണ്ടതുണ്ട്. . . . [ഒരാൾ] അവനോ, അവളോ, കൃപയുടെ ലോകത്തിനായുള്ള ആത്മീയ വിശപ്പു നേടുന്നതിന് മുമ്പ്, ലോകത്തിന്റെ വഴികൾ മടുത്തു തുടങ്ങിയിട്ടുണ്ടാകും.

 

നമുക്ക് ചുറ്റുമുള്ള ലോകത്ത് നാം കാണുന്ന തകർച്ചയും നിരാശയും കണ്ടു നിരാശപ്പെടുന്നത് വളരെ എളുപ്പമാണ് -നമ്മുടെ സംസ്കാരം പലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന കഷ്ട്ടങ്ങളോട് കടുത്ത അവഗണന കാണിക്കുന്നു. 120-ാം സങ്കീർത്തനം സത്യസന്ധമായി ഇതിനെക്കുറിച്ച് വിലപിക്കുന്നു: “ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു” (വാക്യം 7).

 

എന്നാൽ നമ്മുടെ വേദനകൾക്ക് നമ്മുടെ ഒരേയൊരു സഹായമായ രക്ഷകനിലൂടെ നമ്മെ വിനാശകരമായ നുണകളിൽ നിന്ന് സമാധാനത്തിന്റെയും സമ്പൂർണ്ണതയുടെയും (121:2) പാതകളിലേക്ക് നയിക്കാൻ കഴിയുന്ന ഒരു പുതിയ തുടക്കത്തിലേക്ക് നമ്മെ ഉണർത്താൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ രോഗശാന്തിയും സ്വാതന്ത്ര്യവുമുണ്ട്. ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, നമുക്ക് അവനെയും അവന്റെ വഴികളെയും അന്വേഷിക്കാം.

ജനക്കൂട്ടം

തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഹന്ന ആരെൻഡ് (1906-75) നിരീക്ഷണത്തിലൂടെ "പുരുഷന്മാർ ഏറ്റവും ശക്തരായ രാജാക്കന്മാരെ ചെറുക്കാനും അവരുടെ മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതും" കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു, “ആൾക്കൂട്ടത്തെ ചെറുക്കാനും വഴിതെറ്റിയ ജനക്കൂട്ടത്തിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കാനും ആയുധങ്ങളില്ലാതെ അവരുടെ അചഞ്ചലമായ വന്യമായ പെരുമാറ്റത്തെ നേരിടാനും കഴിവുള്ള ചിലരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.” ഒരു യഹൂദയായ ആരെൻഡ് അവരുടെ  ജന്മനാടായ ജർമ്മനിയിൽ ഇതിനു നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നു. 

 

അപ്പോസ്തലനായ പൗലോസ് അത്തരം തിരസ്കരണം അനുഭവിച്ചിരുന്നു. ഒരു പരീശനായും റബ്ബിയായും പരിശീലിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയപ്പോൾ തലകീഴായി മാറി. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കാൻ പൗലോസ് ദമസ്‌കസിലേക്ക് യാത്ര ചെയ്യുകയായിരുന്നു (അപ്പ. 9). തന്റെ പരിവർത്തനത്തിനുശേഷം, അപ്പോസ്തലൻ സ്വന്തം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെട്ടു. 2 കൊരിന്ത്യർ എന്ന് നമുക്കറിയാവുന്ന അദ്ദേഹത്തിന്റെ കത്തിൽ, അവരുടെ കൈകളിൽ നിന്ന് താൻ നേരിട്ട ചില പ്രശ്‌നങ്ങൾ അവയിൽ ചിലതായ “അടിയും” “തടവുകളും” പൗലോസ് അവലോകനം ചെയ്‌തിരിക്കുന്നു.  (6:5).

 

അത്തരം തിരസ്‌കരണത്തോട് കോപത്തോടെയോ കൈപ്പോടെയോ പ്രതികരിക്കുന്നതിനുപകരം, അവരും യേശുവിനെ അറിയാൻ പൗലോസ് ആഗ്രഹിച്ചു. അദ്ദേഹം എഴുതി, “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമർ 9:2-3).

 

ദൈവം നമ്മെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതുപോലെ, നമ്മുടെ എതിരാളികളെപ്പോലും അവനുമായുള്ള ബന്ധത്തിലേക്ക് ക്ഷണിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.